കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരല്‍തുമ്പില്‍ വിറയ്ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് വിഡി സതീശന്‍. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകള്‍ക്ക് സമൂഹ മാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണ്.
ആ ക്രമിനലുകളിപ്പോള്‍ സിപിഎമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്ക് എത്തി. ആകാശിനെതിരെ എന്താണ് സിപിഎം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.
ക്രിമിനലുകളെ സംരക്ഷിക്കാന്‍ നികുതിപ്പണത്തില്‍ നിന്ന് രണ്ട് കോടി ചെലവാക്കി. ഇപ്പോള്‍ എല്ലാ ക്രിമിനലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കുടപിടിച്ച് കൊടുക്കേണ്ട ഗതികേടിലാണ് സിപിഎം. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സിപിഎം അനുഭവിക്കുന്നത്.
ക്രിമിനലുകള്‍ പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന അപകടകരമായ സ്ഥിതിയിലേക്ക് എത്തി. എല്ലാ സത്യങ്ങളും ഇപ്പോള്‍ പുറത്ത് വരികയാണെന്നും സതീശന്‍ പറഞ്ഞു.