കാസര്‍കോട്: സ്‌കൂള്‍ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ഇന്നലെ രാത്രി ലഹരി സംഘം അഴിഞ്ഞാടിയത്. ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു.
തോക്ക് ചൂണ്ടിയതായും ചുറ്റിക കൊണ്ട് അടിച്ചെന്നും പരിക്കേറ്റവര്‍ പറഞ്ഞു. പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്‌കൂള്‍ ഗ്രൗണ്ടിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കളെ നാലംഗ സംഘമാണ് ആക്രമിച്ചത്. വാഹനം ഇടിപ്പിച്ച് കൊല്ലാനുള്ള ശ്രമവുമുണ്ടായി.
ലഹരിമുക്ത ജാഗ്രതാ സമിതി പ്രവര്‍ത്തകരായ ഷറഫുദ്ദീന്‍, അബ്ദുല്‍ സമദ്, ജുനൈഫ് എന്നിവര്‍ പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഫ്‌സല്‍ എന്നയാള്‍ തോക്ക് ചൂണ്ടിയെന്നും നൗഷാദ് ചുറ്റിക കൊണ്ട് അടിച്ചെന്നും യുവാക്കള്‍ വ്യക്തമാക്കി.
അജാനൂര്‍ കടപ്പുറം സ്വദേശിയായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് യുവാക്കള ഇടിക്കാന്‍ ശ്രമിച്ച ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത പജീറോ. സംഭവ സ്ഥലത്ത് നിന്ന് ഇയാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. മറ്റ് മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.