പങ്ക് വിചാരിച്ചതിലും വലുത്: എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

പങ്ക് വിചാരിച്ചതിലും വലുത്: എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാടില്‍ എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്ന ഇ.ഡിയുടെ ആവശ്യം അംഗീകരിച്ച കോടതി നാല് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു.

ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ് ചാറ്റില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. നേരത്തെ ഇഡി 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.