'അത്യാവശ്യമായി തിരുവനന്തപുരത്ത് എത്തണം'; 108 ആംബുലന്‍സ് വിളിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

'അത്യാവശ്യമായി തിരുവനന്തപുരത്ത് എത്തണം'; 108 ആംബുലന്‍സ് വിളിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ആലപ്പുഴ: 108 ആംബുലന്‍സ് വിളിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവനന്തപുരം പെരികവിള എ പി നിവാസില്‍ അനന്തു (29) ആണ് അറസ്റ്റിലായത്. ന്യൂറോ സര്‍ജനാണെന്നും തിരുവനന്തപുരത്ത് അടിയന്തര ശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് ആംബുലന്‍സ് വിളിച്ച് യാത്ര ചെയ്യാനായിരുന്നു ശ്രമം.

അവശ്യസേവനം ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് അറസ്റ്റ്. അനന്തു ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ആളാണ്. അതിനാല്‍ ഇയാള്‍ക്ക് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് 108 ആംബുലന്‍സ് വിളിച്ചത്. അപകടത്തില്‍പ്പെടുന്നവര്‍ക്കാണ് 108 ആംബുലന്‍സിന്റെ സേവനം ലഭിക്കുകയെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും തിരുവനന്തപുരത്ത് പോകണമെന്ന് അനന്തു വാശിപിടിക്കുകയായിരുന്നു.

അടിയന്തര ശസ്ത്രക്രിയയുണ്ടെന്നും ഉടന്‍ തന്നെ തിരുവനന്തപുരത്ത് എത്തണമെന്നും ഡ്രൈവറോട് അനന്തു പറഞ്ഞു. തുടര്‍ന്ന് ഇയാളെ 108 ജീവനക്കാര്‍ ആംബുലന്‍സില്‍ കയറ്റി ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.