കോഴിക്കോട്: കോഴിക്കോട് നഴ്സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികൾ രണ്ടുപേരും ഒളിവിലാണ്.
എറണാകുളം സ്വദേശിയായ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് വലിയ അളവില്‍ മദ്യം കുടുപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
സുഹൃത്തും അയാളുടെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് മൊഴി. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.