മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: കനത്ത സുരക്ഷയൊരുക്കി പൊലീസ്; കരിങ്കൊടി വീശാന്‍ യൂത്ത് കോണ്‍ഗ്രസ്

മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: കനത്ത സുരക്ഷയൊരുക്കി പൊലീസ്; കരിങ്കൊടി വീശാന്‍ യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കാസർഗോട്ടെ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ തുടരും. കോവളത്തും അയ്യൻ‌കാളി ഹാളിലും മുഖ്യമന്ത്രിക്ക് പൊതു പരിപാടികൾ ഉണ്ട്. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം

നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ ഹെലികോപ്ടറിലേക്ക് വരെ മുഖ്യമന്ത്രി യാത്ര മാറ്റിയിരുന്നു. 

യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും അതാത് ജില്ലകളിലും വിന്യസിച്ചത്. നേതാക്കളെ കരുതൽ തടങ്കലിലാക്കിയത് വലിയ വിമർശനങ്ങൾക്ക്‌ വഴിവച്ചു. അനധികൃത കരുത തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.