കടുത്ത ട്രഷറി നിയന്ത്രണം; 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ പ്രത്യേക അനുമതി വേണം

കടുത്ത ട്രഷറി നിയന്ത്രണം; 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ പ്രത്യേക അനുമതി വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഇതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പാസാക്കേണ്ടതില്ലെന്ന നിര്‍ദേശം ധനകാര്യവകുപ്പ് ട്രഷറി ഡയറക്ടര്‍ക്ക് നല്‍കി.

അതിനു മുകളിലുള്ള ബില്ലുകള്‍ പാസാക്കണമെങ്കില്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി വാങ്ങണം. നിലവില്‍ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ ട്രഷറി മുഖേന പാസാക്കി നല്‍കുമായിരുന്നു. അതാണ് 10 ലക്ഷമാക്കി കുറച്ചത്.

ഇതിനാവശ്യമായ മാറ്റങ്ങള്‍ സോഫ്റ്റ് വെയറില്‍ വരുത്തിയിട്ടുണ്ടെന്നും അതിനനുസൃതമായ നടപടി സ്വീകരിക്കാന്‍ ട്രഷറി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ട്രഷറി ഡയറക്ടര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് ധനകാര്യ വകുപ്പ് നീങ്ങുന്നതെന്ന് വ്യക്തം.

മാര്‍ച്ച് 31 ന് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നെന്നാണ് ഈ ഉത്തരവിലൂടെ വ്യക്തമാകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.