മലമ്പുഴയില്‍ വീണ്ടും പുലി; വീട്ടില്‍ കെട്ടിയിട്ട രണ്ട് പശുക്കളെ കൊന്നു

മലമ്പുഴയില്‍ വീണ്ടും പുലി; വീട്ടില്‍ കെട്ടിയിട്ട രണ്ട് പശുക്കളെ കൊന്നു

പാലക്കാട്: മലമ്പുഴയില്‍ രണ്ട് പശുക്കളെ പുലി കൊന്നു. ജനവാസ മേഖലയിലാണ് പുലിയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്തത്. ഇന്നലെ രാത്രിയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. അനക്കം കെട്ട് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ പുലിയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇതിനിടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ടു പശുക്കളെ പുലി കൊന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് പുലി കാട്ടിലേക്ക് മറഞ്ഞത്്. അതേസമയം ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.