ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവം; വിസ റദ്ദാക്കാന്‍ സംസ്ഥാന സർക്കാർ ആവശ്യപ്പെടും

ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവം; വിസ റദ്ദാക്കാന്‍ സംസ്ഥാന സർക്കാർ ആവശ്യപ്പെടും

തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാന്‍ ഇസ്രയേലിലേക്ക് പോയി കാണാതായാ കര്‍ഷകന്റെ വിസ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് ഇസ്രയേലില്‍ കാണാതായത്.

വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്കു കത്തു നല്‍കും. ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിരുന്നു.

ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17 ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് അപ്പോള്‍ തന്നെ എംബസിയെ വിവരം അറിയിച്ചു.

തിരച്ചില്‍ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.