എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍

എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍

കണ്ണൂര്‍: എം.വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ജാഥയുടെ ഉദ്ഘാടന പരിപാടിയില്‍ നിന്നും ഇ.പി വിട്ടു നിന്നിരുന്നു.

ഇപ്പോള്‍ കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജന്‍ എത്തിയിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഇപി ജാഥയില്‍ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. ഇപി ജയരാജന് ജാഥയില്‍ നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.

പാര്‍ട്ടി സെന്ററില്‍ നിന്നും വിട്ടു നിന്ന ഇപിയെ വീണ്ടും രംഗത്തിറക്കാന്‍ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന തരത്തിലാണ് ഇ.പി ജയരാജന്‍ അനൗദ്യോഗികമായി പ്രതികരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ക്ലിഫ്ഹൗസിലേക്കടക്കം വ്യാപിപ്പിച്ച് സര്‍ക്കാരിനെയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.