തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഡിസംബറിലെ കുടിശികയാണ് നല്‍കുന്നത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ കുടിശിക നല്‍കുന്നത്.
62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 900 കോടി രൂപയാണ് വായ്പ എടുക്കുന്നത്. 1600 രൂപ വീതമാണ് പ്രതിമാസ ക്ഷേമപെന്‍ഷന്‍. ജനുവരി മാസത്തെ പെന്‍ഷന്‍ കുടിശിക എന്ന് നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.