വീടിന് തീ പിടിച്ച് ഗൃഹനാഥ മരിച്ചു; അച്ഛനും മകനും പൊള്ളലേറ്റ നിലയില്‍

വീടിന് തീ പിടിച്ച് ഗൃഹനാഥ മരിച്ചു; അച്ഛനും മകനും പൊള്ളലേറ്റ നിലയില്‍

കോട്ടയം: മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 നാണ് വീടിന് തീപടര്‍ന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.

മുകള്‍ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായതായി നാട്ടുകാര്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.