കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ ആറിടത്ത് കരിങ്കൊടി: 33 പേര്‍ കസ്റ്റഡിയില്‍; ആറ് പേര്‍ കരുതല്‍ തടങ്കലില്‍

കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ ആറിടത്ത് കരിങ്കൊടി: 33 പേര്‍ കസ്റ്റഡിയില്‍; ആറ് പേര്‍ കരുതല്‍ തടങ്കലില്‍

കൊല്ലം: കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊല്ലത്ത് ആറിടത്ത് പ്രതിപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. 33 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍.വൈ.എഫ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.

കൊട്ടിയത്തും പാരിപ്പളളിയിലും മാടന്‍നടയിലും വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ കൊല്ലം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആറ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.

മാടന്‍നടയില്‍ ആര്‍വൈഎഫ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാരിപ്പള്ളിയിലും എസ് എന്‍ കോളജ് ജംഗ്ഷനിലും കരിങ്കൊടി പ്രതിഷേധം നടത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.