തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രവാസി വ്യവസായി കെ.ജി. എബ്രഹാം. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച പണം അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. പ്രവാസികൾ നാട്ടിൽ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ല. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്റെ അഹങ്കാരമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നുവെന്നും കെ.ജി. എബ്രഹാം പറഞ്ഞു.