തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി: ഒഴിവായത് വന്‍ അപകടം

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി: ഒഴിവായത് വന്‍ അപകടം

തൃശൂര്‍: ചാവക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒരുമനയൂര്‍ കരുവാരക്കുണ്ടിലാണ് സംഭവം. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി.

കാറിന്റെ മുന്‍വശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് യാത്രക്കാര്‍ ഇറങ്ങിയോടിയത്. കാറിന്റെ മുന്‍വശം കത്തിയമര്‍ന്നു. നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.