ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയുടെ ചരിത്രം വിശദീകരിക്കുന്ന പ്രത്യേക ഷോ സീഡ്‌സ് ഓഫ് ദി യൂണിയൻ ഷോ അരങ്ങേറി. ബുധനാഴ്ച വൈകീട്ട് ജുബൈല്‍ ദ്വീപില്‍ വച്ചായിരുന്നു 40 മിനിറ്റ് ദൈർഘ്യമുളള ഷോ അരങ്ങേറിയത്. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.എ. സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് എമിറേറ്റ് ഭരണാധികാരികൾ എന്നിവർ സീഡ്‌സ് ഓഫ് യൂണിയൻ പരിപാടിക്ക് സാക്ഷ്യംവഹിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളുടെ വളർച്ചയിലൂടെ ഷോ കടന്ന് പോയി.കോവിഡ് സാഹചര്യത്തില്‍ രാജ്യം സ്വീകരിച്ച പ്രതിരോധ മുന്‍കരുതലുകളും പ്രകടനത്തില്‍ പരാമർശിച്ചു