ഓപ്പറേഷന്‍ പി ഹണ്ടില്‍ 12 പേര്‍ കൂടി അറസ്റ്റില്‍; 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

 ഓപ്പറേഷന്‍ പി ഹണ്ടില്‍ 12 പേര്‍ കൂടി അറസ്റ്റില്‍; 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ വ്യാപക റെയ്ഡില്‍ 12 പേര്‍ അറസ്റ്റില്‍. 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈലുകള്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ ഉള്‍പ്പെടെ 270 ഉപകരണങ്ങളും പിടിച്ചെടുത്തു.

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനും കാണുന്നതിനും എതിരെയുള്ള പൊലീസ് നടപടി തുടരുമെന്ന് സൈബര്‍ ഡോം വ്യക്തമാക്കി. സൈബര്‍ ഡോം മേധാവി പി. പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.