പൂങ്കാവ്: പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍ അഡീഷ്ണല്‍ ഡയക്ടര്‍ തുമ്പോളി കട്ടികാട് ജിമ്മി കെ. ജോസ് (59) നിര്യാതനായി. സംസ്‌കാരം 27 ന് വൈകിട്ട് നാലിന് പൂങ്കാവ് ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ പള്ളി സിമിത്തേരിയില്‍.
മികച്ച അധ്യാപകന്‍, പ്രഭാഷകന്‍, സാമൂഹിക ചിന്തകന്‍, സാഹിത്യ നിരൂപകന്‍ തുടങ്ങി ബഹുതലങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടോളം പൂങ്കാവ് മേരി ഇമാക്കുലേറ്റ് ഹൈ സ്‌കൂളില്‍ ഗണിത അധ്യാപകനായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല ഡിഇഒ ആയും ആലപ്പുഴ ഉപ ഡയറക്ടറായും പൊതുവിദ്യാഭ്യാസ വകുപ്പ് എഡിപിഐ ആയും സേവനം ചെയ്തു.
ആലപ്പുഴ മുന്‍ ഡിഇഒ റാണി ജിമ്മിയാണ് ഭാര്യ. മക്കള്‍: ഡോ. ജോസ് കെ. ജിമ്മി, ഡോ. മന്യ, ആര്‍ഷ ജിമ്മി. മരുമക്കള്‍: എബിന്‍ റോബര്‍ട്ട് ആറാട്ടുകുളം, ഡോ. അഞ്ചു ജോസ്.
സഹോദരങ്ങള്‍: പ്രീതി (മുന്‍ പ്രഥമ അധ്യാപിക ടിഡി സ്‌കൂള്‍ ആലപ്പുഴ), സെന്‍, ഫാദര്‍ ബോബി ജോസ് കട്ടിക്കാട്ട്, ടാസി.