തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ പ്രഖ്യാപനങ്ങള്‍ക്കെതിരെ ഇന്ന് മണ്ഡലതലത്തില്‍ ജനസദസുകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. ഇന്ധന സെസ് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.
വൈകുന്നേരം നാല് മുതല്‍ രാത്രി എട്ട് വരെ സംസ്ഥാന തലത്തിലാണ് പരിപാടി. ഇന്ധന സെസ്, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ധിപ്പിച്ചത് കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തെ ദുസഹമാക്കും.
ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം തുറന്ന് കാട്ടാനും നികുതിക്കൊള്ളയെ കുറിച്ച് വിശദീകരിക്കാനുമാണ് കോണ്‍ഗ്രസ് ജനസദസുകള്‍ സംഘടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.