കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ചടയമംഗലത്താണ് അപകടം നടന്നത്. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡില്‍വെച്ചാണ് അപകടമുണ്ടായത്.

പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടം ഉണ്ടാക്കിയത്.

ഓവര്‍ട്ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവം സ്ഥലത്തു വച്ച് തന്നെ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.