തിരുവനന്തപുരം: മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.
ഉച്ചയ്ക്ക് ശേഷം നാല് മുതല്‍ വൈകിട്ട് ഏഴുവരെയും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി മാസത്തെ റേഷന്‍ മാര്‍ച്ച് നാല് വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.