വരാപ്പുഴയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

വരാപ്പുഴയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു; ഏഴ്  പേര്‍ക്ക് പരിക്ക്


കൊച്ചി: വരാപ്പുഴയില്‍ പടക്ക നിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളുമുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.

അഞ്ച് കിലോമീറ്റര്‍ അപ്പുറം വരെ സ്ഫോടന ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറഞ്ഞു. അടുത്തുണ്ടായിരുന്ന വീടുകളുടെ ജനലുകള്‍ തകര്‍ന്നും ചിലര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. അപകടകാരണം വ്യക്തമായിട്ടില്ല. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് പടക്ക നിര്‍മ്മാണം നടന്നിരുന്നത്. ഉത്സവ സീസണ്‍ ആയതിനാല്‍ നിരവധി സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.