ബഫർ സോൺ; വിദഗ്ധ സമതി റിപ്പോർട്ട് ബുധനാഴ്ച നൽകും

ബഫർ സോൺ; വിദഗ്ധ സമതി റിപ്പോർട്ട് ബുധനാഴ്ച നൽകും

തിരുവനന്തപുരം: ബഫർ സോണിൽ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി ബുധനാഴ്ച റിപ്പോർട്ട് നൽകും. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി രാവിലെ 11 ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിക്കും.

23 വന്യജീവി സങ്കേതത്തിന് ചുറ്റും 70000 ത്തോളം കെട്ടിടങ്ങളുണ്ടെന്നായിരുന്നു റിമോട്ട് സെൻസിംഗ് ഏജൻസിയുടെ കണ്ടെത്തൽ. സമാന രീതിയിൽ തന്നെയാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടെന്നാണ് വിവരം.

റിപ്പോർട്ട് കൂടി പരിഗണിച്ച് സംസ്ഥാനം സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിദഗ്ധ സമിതിക്ക്‌ രൂപം നൽകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.