സമയപരിധി അവസാനിച്ചു; സംസ്ഥാനത്തെ ഭക്ഷ്യോത്പാദന ശാലകളിൽ ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

സമയപരിധി അവസാനിച്ചു; സംസ്ഥാനത്തെ ഭക്ഷ്യോത്പാദന ശാലകളിൽ ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

തിരുവനന്തപുരം: സർക്കാർ അനുവദിച്ച സമയപരിധി അവസാനിച്ചതിനാൽ ഇന്ന് മുതൽ സംസ്ഥാനത്തെ ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ തുടങ്ങിയ ഇടങ്ങളിലാണ് ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.

ഇന്ന് മുതൽ ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള കർശന നടപടികൾ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കും. 80ശതമാനത്തോളം പേർ ഹെൽത്ത് കാർഡ് എടുത്തതായാണ് വകുപ്പിന്റെ കണക്ക്. 

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ സ്ഥാപനങ്ങളിലെ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.

രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. രോഗങ്ങൾ ഇല്ലെന്നും വാക്സിനുകൾ എടുത്തിട്ടുണ്ടെന്നും ബോധ്യം വന്നശേഷം ഒപ്പും സീലും പതിച്ച് ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റാണ് കൈവശം വയ്ക്കേണ്ടത്. ഒരു വർഷമാണ് കാലാവധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.