ജയിലിനുള്ളിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞു കൊടുത്തു; രണ്ട് പേര്‍ പിടിയില്‍

ജയിലിനുള്ളിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞു കൊടുത്തു; രണ്ട് പേര്‍ പിടിയില്‍

കണ്ണൂര്‍: തടവുകാര്‍ക്ക് ജയിലിനുള്ളിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞു കൊടുത്ത രണ്ട് യുവാക്കള്‍ പിടിയില്‍. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാര്‍, മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവര്‍ മതിലിന് മുകളിലൂടെ ബീഡി എറിഞ്ഞു കൊടുത്തത്. ജയില്‍ വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി.

പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് ബീഡി എറിഞ്ഞതെന്നോ ആരാണ് പണം നല്‍കിയതെന്നോ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടെ ജില്ലാ ജയിലിലും സെന്‍ട്രല്‍ ജയിലിലും വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നും പൊലീസിന് തടയാനാകില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.