അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കില്ല; തീരുമാനത്തില്‍ നിന്നും പിന്‍മാറി സര്‍ക്കാര്‍

അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കില്ല; തീരുമാനത്തില്‍ നിന്നും പിന്‍മാറി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. ധനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

നികുതി വര്‍ധന ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികള്‍ക്കും അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.

സംസ്ഥാന ബജറ്റില്‍ അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. മറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തദ്ദേശ വകുപ്പ് ആലോചിക്കണം എന്നായിരുന്നു അന്ന് നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ നികുതി നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്ന് ആ ഘട്ടത്തില്‍ തന്നെ തീരുമാനിച്ചിരുന്നതായാണ് ഇന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ സബ്മിഷന് മറുപടിയായി ധനമന്ത്രി പറഞ്ഞത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.