തൊടുപുഴ: വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങി മരിച്ചു. മാങ്കുളം വലിയ പാറകുട്ടിപ്പുഴയിലാണ് അപകടം ഉണ്ടായത്.
അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ റീച്ചാര്‍ഡ്, ജോയല്‍, അര്‍ജുന്‍ എന്നീ മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്.
വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ അഞ്ച് പേര്‍ പാറകുട്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുട്ടികളുട മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.