വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്ക്; തെളിവുകള്‍ ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടുമെന്ന് അനില്‍ അക്കര

വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്ക്; തെളിവുകള്‍ ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടുമെന്ന് അനില്‍ അക്കര

തൃശൂര്‍: വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമ ലംഘനം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കഴിഞ്ഞ ദിവസം അനില്‍ അക്കര വ്യക്തമാക്കിയിരുന്നു.

നിയമലംഘനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന എല്ലാ രേഖകളും ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തൃശൂര്‍ ഡിസിസിയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് അനില്‍ അക്കര പറഞ്ഞത്.

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫളാറ്റ് തട്ടിപ്പില്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) നിയമ ലംഘനം നടന്നത് നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.