തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി വര്‍ധിച്ചതൊടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലിങ്കില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന.
അന്തരീക്ഷ താപനില ഇതേ രീതിയില്‍ വര്‍ധിക്കുകയാണൈങ്കില്‍ ജല ഉപഭോഗത്തില്‍ നിയന്ത്രണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആവശ്യമായി വന്നേക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. കാസര്‍ക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളിലെ ഭൂഗര്‍ഭ ജലത്തിന്റെ തോത് അപകട നിലയിലാണ്.
അന്തരീക്ഷ താപനില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഫെബ്രുവരിയിലെ കണക്കെടുത്താല്‍ പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ അല്‍പം കുറഞ്ഞിട്ടുള്ളത്. എന്നാല്‍ മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നും ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.