കവിത - "നിന്നോടൊപ്പം"

കവിത -


കൈകൾ കോർത്തു നാം
സ്വപ്നം കൊരുത്തു നാം
ഇടവഴിയിൽ നടന്നില്ലേ
മനസ്സുകൾ ചേർത്തു നാം മിഴികളാൽ മിണ്ടി നാം
കിളികളായ് പറന്നില്ലേ
നോവുകൾ പകുത്തു നാം
നിനവുകൾ പകർന്നു നാം
നിറങ്ങളായ് നിറഞ്ഞില്ലേ
നീലനിലാ രാവിലോ
നിഴലുപോൽ കൂടെ നാം
രാഗമായ് പൊഴിഞ്ഞില്ലേ
കിനാവുകൾ തുഴഞ്ഞു നാം
പറയാതെ പറഞ്ഞു നാം
മന്ദഹാസമായ് വിടർന്നില്ലേ
അരികിലന്നിരുന്നു നാം
അറിയാതെ അലിഞ്ഞു നാം
ഇരുപാതിയായ് മാറിയില്ലേ

റ്റോജോ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.