തൃശൂര്‍: കുട്ടനെല്ലൂരില്‍ കാര്‍ സർവീസ് സെന്ററിൽ വന്‍ തീപ്പിടിത്തം. ഇന്ന് പുലർച്ചെയാണ് തീപ്പിടിത്തം ഉണ്ടായത്. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നായി അഗ്നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
ആദ്യം കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് പടര്‍ന്ന് പിടിച്ച തീ ആളിപ്പടര്‍ന്ന് ഷോറൂമിന് അകത്തേക്കും കടക്കുകയായിരുന്നു. പുതിയ വാഹനങ്ങളും സര്‍വീസിനെത്തിച്ച വാഹനങ്ങളും ഓഫീസുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപ്പിടിച്ചത്. ചില വാഹനങ്ങൾ കത്തിനശിച്ചു. കൂടുതൽ വാഹനങ്ങൾ കത്തുന്നതിനു മുൻപ് ആ സ്ഥലത്തുനിന്നു മാറ്റാനായി.
തീ നിയന്ത്രണവിധേയയെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു. എന്നാല്‍, നിലവില്‍ പൂര്‍ണ്ണമായും അണണയ്ക്കാന്‍ സാധിച്ചിട്ടില്ല.
ഷോറൂമിന്റെ ഇരുഭാഗത്ത് നിന്നുമായി തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്താണ് ആദ്യം തീപ്പിടിച്ചത്. സര്‍വീസ് സെന്ററായതുകൊണ്ട് തറയില്‍ ഓയില്‍ ഉണ്ടായിരുന്നതാണ് പടര്‍ന്ന് പിടിക്കാന്‍ കാരണം.
സര്‍വീസിനെത്തിച്ച വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ സുരക്ഷിതമായി മാറ്റിയിരുന്നു. രാവിലെ 6.30 ഓടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരേയും ഫയര്‍ഫോഴ്‌സിനേയും അറിയിക്കുകയായിരുന്നു.