കോട്ടയം: വാഹനാപകടത്തില്‍ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. തിരുവാതുക്കല്‍ കൊച്ചുപറമ്പില്‍ മുനീറിനാണ് (26) നഷ്ടപരിഹാരം ലഭിച്ചത്. കോട്ടയം അഡിഷനല്‍ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി പി. എല്‍സമ്മ ജോസഫ് ആണ് ഉത്തരവിട്ടത്.
2018 ഒക്ടോബര്‍ 13 ന് മുനീര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു മുനീര്‍. ഇയാള്‍ പി.എസ്സി പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.