അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസി യുവതി ഹൃദയാഘാതംമൂലം മരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന്

അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസി യുവതി ഹൃദയാഘാതംമൂലം മരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന്

തൃശൂര്‍: അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസി യുവതി ഹൃദയാഘാതംമൂലം മരിച്ചു. തൃശൂര്‍ പാവറട്ടി മറ്റം കൂത്തൂര്‍ ജോസഫിന്റെ ഭാര്യ ജിനി ജോസഫാണ് നിര്യാതയായത്. 41 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് മറ്റം സെന്റ് തോമസ് ദേവാലയത്തില്‍.

അവധിയ്ക്ക് സ്വദേശമായ തൃശൂരിലെ കുടുംബവീട്ടില്‍ എത്തിയ ജിനിയ്ക്ക് അവിടെവെച്ചാണ് ഹൃദയാഘാതം ഉണ്ടായത്.

ദുബായ് ജബലാലി സെന്റ് ഫ്രാന്‍സീസ് ഇടവകയിലെ ഗായകസംഘത്തിലും സണ്‍ഡേ സ്‌കൂള്‍ അധ്യാപിക എന്ന നിലയിലും 2016 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ജിനി ജീസസ് യൂത്തിലും ഇടവകയുടെ മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ജബലാലി സെന്റ് ഫ്രാന്‍സീസ് ദേവാലയത്തില്‍ ഇന്ന് വൈകിട്ട് ജിനി ജോസഫിനായി പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥന നടത്തും.

ജിനി-ജോസഫ് ദമ്പതികള്‍ക്ക് കുട്ടികളില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.