കാഞ്ഞിരപ്പള്ളി: കോതമംഗലത്ത് ആദിവാസി യുവാവ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച സംഭവത്തിന് പിന്നാലെ കാഞ്ഞിരപ്പള്ളിയിലും കാട്ട്‌പോത്തിന്റെ ആക്രമണം. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് പരിക്കേറ്റു. ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്രവിലാസം മുരളീധരനാണ് പരിക്കേറ്റത്.
കാട്ടുപോത്ത് തന്നെ ഇടിച്ചിടുകയായിരുന്നു എന്ന് മുരളീധരന്‍ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയെ ഭീതിയിലാഴ്ത്തി ഒരാഴ്ചയായി കാട്ടുപോത്ത് സൈ്വര്യവിഹാരം തുടരുകയാണെങ്കിലും വനം വകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമില്ലെന്ന് വിമര്‍ശനമുണ്ട്. വനം വകുപ്പ് ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.