തേനിയില്‍ വാഹനാപകടം; കോട്ടയം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

തേനിയില്‍ വാഹനാപകടം; കോട്ടയം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

തേനി: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്താണ് അപകടം.

കോട്ടയം സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. കോട്ടയം സ്വദേശികളായ മൂവര്‍ സംഘം സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയുമായിരുന്നു.

സംഭവ സ്ഥലത്തു തന്നെ ഇരുവരും മരിച്ചു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂരില്‍ നിന്ന് ഇന്റര്‍ലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. സംഭവത്തില്‍ അല്ലി നഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.