28 പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്കാന്‍ തീരുമാനം

28 പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്കാന്‍ തീരുമാനം

ദുബായ്: യുഎഇയിലെ 28 പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പ് താല്‍ക്കാലികമായി സ്വകാര്യമേഖലയ്ക്ക് നല്‍കും. മന്ത്രി സഭാ യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തേക്കാണ് നടത്തിപ്പ് നല്‍കുക.

നേരത്തെ അല്‍ അജ്യാല്‍ സ്കൂളുകളുടെ പ്രവർത്തന മാതൃകയ്ക്ക് യുഎഇ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. സർക്കാർ സ്കൂളുകളിൽ കൂടുതൽ സ്വദേശികൾക്ക് ​സൗജന്യ വിദ്യാഭ്യാസത്തിന്​ അവസരം നൽകുന്ന പദ്ധതിയാണ്​ അൽ അജ്യാൽ. ഇതിന് പിന്നാലെയാണ് 28 പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പ് താല്‍ക്കാലികമായി സ്വകാര്യമേഖലയ്ക്ക് നല്‍കാനുളള തീരുമാനവും വന്നിരിക്കുന്നത്.

വിദേശ വിദ്യാർത്ഥികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കും.സ്വകാര്യ മേഖലയിലെ വിദ​ഗ്ദരുടെ സേവനം ഇതുവഴി സർക്കാർ സ്കൂൾ കുട്ടികൾക്കും ലഭ്യമാകും. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്ക്കാരത്തിന്‍റെ ഭാഗമായാണ്​ സ്കൂളുകൾ കൈമാറുന്നത്​. അതേ സമയം ജെംസ് ഗ്രൂപ്പ് സ്കൂളുകള്‍ ഏറ്റെടുക്കുമെന്നുളള റിപ്പോർട്ടുകളോട് യുഎഇയുടെ സമഗ്ര വിദ്യാഭ്യാസ സമ്പ്രദായ വികസനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഗ്രൂപ്പ് വാർത്താകുറിപ്പില്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.