കൊല്ലം: ലഹരിമരുന്നുമായി എക്സൈസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കിളിമാനൂര്‍ എക്സൈസ് റെയ്ഞ്ചിലെ സിവില്‍ എക്സൈസ് ഓഫീസറായ അഖില്‍, സുഹൃത്തുക്കളായ അല്‍സാബിത്ത്, ഫൈസല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ആറുമാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡും അഞ്ചല്‍ പൊലീസും ചേര്‍ന്ന് മൂന്നു പേരെയും പിടികൂടിയത്.