തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യസര്‍വേ നടത്താനൊരുങ്ങി സര്‍ക്കാര്‍. വീടുകളില്‍ എത്തി ആരോഗ്യവകുപ്പ് സര്‍വേ നടത്തും. ബുദ്ധിമുട്ടുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കും. ആരോഗ്യ വകുപ്പിന്റെ ഉന്നതലയോഗത്തിലാണ് തീരുമാനം.
വിഷപ്പുക മൂലം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് കണ്ടെത്താനാണ് സര്‍വേ നടത്തുന്നത്. ആര്‍ക്കെങ്കിലും ഇതേതുടര്‍ന്ന് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മറ്റ് ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.