ചൂട് കൂടുന്നു: പകര്‍ച്ചവ്യാധികളെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

 ചൂട് കൂടുന്നു: പകര്‍ച്ചവ്യാധികളെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചൂടു വര്‍ധിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികളെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എച്ച്3 എന്‍2 കേരളത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ കുറവാണ്. വയറിളക്കം ഉണ്ടായാല്‍ ചികിത്സ നീട്ടി വെയ്ക്കരുത്. ഉടനെ ആശുപത്രിയില്‍ പോകണം. പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വാബ് പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ചുങ്കത്തറയില്‍ 11 കോളറ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും മറ്റുമൊക്കെ മാലിന്യങ്ങള്‍ പുഴകളിലേക്കും മറ്റുമാണ് ഒഴുക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

അതിനാല്‍ രോഗബാധ കൂടാനുള്ള സാധ്യത ഏറെയാണ്. മലിന ജലം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. ഈ സാഹചര്യത്തില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാവൂ. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.