ബ്രഹ്മപുരത്ത് നടന്നത് കൊലപാതക ശ്രമം; 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

ബ്രഹ്മപുരത്ത് നടന്നത് കൊലപാതക ശ്രമം; 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

കൊച്ചി: ബ്രഹ്മപുരം സംഭവത്തില്‍ 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ആളുകളെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ ശ്രമിക്കുന്നത്.

പ്ലാസ്റ്റിക് കത്തിയാല്‍ അണയ്ക്കാന്‍ അത്ര എളുപ്പമല്ല. 10 ദിവസമായി ആളുകള്‍ പുക കാരണം വലയുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖം എത്ര പേര്‍ക്കാകും ഇത് മൂലം പിടിപെടുകയെന്നും അദ്ദേഹം ചോദിച്ചു.

അന്വേഷിക്കേണ്ടവര്‍ തന്നെയാണ് കുറ്റം ചെയ്തിരിക്കുന്നത്. ഇടത് നേതാവിന്റെ മരുമകന് നേരെയും ആരോപണം ഉയരുന്നുണ്ട്. അവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടിയെടുക്കണം.

ഒരു സ്ഥലത്തല്ല തീ പിടിച്ചത്. കമ്പനിയുടെ ആളുകള്‍ തന്നെയാണ് തീയിട്ടതെന്ന് ആളുകള്‍ക്ക് നന്നായി അറിയാം. കഷ്ടപ്പെടുന്നത് മുഴുവന്‍ സാധാരണക്കാരാണ്. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇത് പരിഹരിക്കാന്‍ സമയമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.