തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മവ എത്തുന്നു. ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ട ഇടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് വിവരം. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്.
ബുധനാഴ്ചയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. വേനല്‍ മഴ എത്തുന്നതോടെ കൊടും ചൂടില്‍ നിന്നും മോചനത്തിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ താപനില വലിയ തോതില്‍ ഉയരാനിടയില്ല.
അതേസമയം ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂര്‍ മേഖലയിലാണ്. ഈ മേഖലയില്‍ ഇന്നലെ 41.1 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.