വേനല്‍മഴ എത്തിയില്ല; സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു

വേനല്‍മഴ എത്തിയില്ല; സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. തുടര്‍ച്ചയായി നാലാം ദിവസവും കോട്ടയത്താണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്തെ ചൂട്.

സാധാരണയെക്കാള്‍ 3.2 ഡിഗ്രി സെല്‍ഷ്യസ് അധികം ചൂടാണ് അനുഭവപ്പെടുന്നത്. പുനലൂര്‍ 37.5 ഡിഗ്രി സെല്‍ഷ്യസും വെള്ളാനിക്കര 37.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. 

വേനല്‍ മഴ പ്രവചിച്ചിരുന്നെങ്കിലും അത് വൈകുന്നതാണ് ചൂട് അധികമാകാന്‍ കാരണം. എങ്കിലും അടുത്ത നാല് ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.

വേനല്‍ കാല ജാഗ്രത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.