അട്ടപ്പാടിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു

അട്ടപ്പാടിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു

പാലക്കാട്: ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. അട്ടപ്പാടി ചുരത്തിലാണ് കരുവാര സ്വദേശി സൗമ്യയാണ് ജീപ്പില്‍ പ്രസവിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രസവം.

പ്രസവസമയത്ത് ഭര്‍ത്താവ് മരുതനും അമ്മയുമാണ് ജീപ്പില്‍ ഒപ്പമുണ്ടായിരുന്നത്. യുവതിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചിനായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.