തിരുവനന്തപുരം: തോറ്റു പോകുമെന്ന് എംഎല്‍എമാരോട് പറയാന്‍ സ്പീക്കര്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരാമര്‍ശം സ്പീക്കര്‍ പിന്‍വലിക്കണം.
സ്പീക്കറുടെ കസേരയില്‍ ആണ് ഇരിക്കുന്നത് എന്ന് ഷംസീര്‍ മറന്നു പോകുന്നു. നടുത്തളത്തിലാണ് പ്രതിഷേധിച്ചത്. ഡയസില്‍ കയറിയും കസേര മറിച്ചിട്ടിട്ടും ആയിരുന്നില്ല പ്രതിപക്ഷ പ്രതിഷേധമെന്നും വി.ഡി സതീശന്‍ പറഞ്ഞു
അടുത്ത തവണ ഷാഫി പാലക്കാട് തോല്‍ക്കുമെന്ന സഭയിലെ സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ ഷാഫി പറമ്പിലും രംഗത്തെത്തി. എന്നെ തോല്‍പ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാലക്കാട്ടെ ജനമാണ്. എന്നോട് തോല്‍ക്കും എന്ന് പറഞ്ഞ സ്പീക്കര്‍ അപ്പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന ശിവന്‍കുട്ടിയെ കണ്ടിരുന്നോ എന്നും ഷാഫി ചോദിച്ചു.
ന്യായമായ ആവശ്യം സഭയില്‍ ഉന്നയിച്ചതിനാണ് ഇത് പറഞ്ഞത്. ശിവന്‍കുട്ടി സഭയ്ക്കകത്ത് കാണിച്ചതൊന്നും ഞങ്ങളാരം ചെയ്തിട്ടില്ല. ഞങ്ങള്‍ കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയോ കസേര മറിച്ചിടുകയോ ചെയ്തിട്ടില്ല. സ്പീക്കര്‍ പദവിയുടെ ഉത്തരവാദിത്തം മറന്നാണ് സഭയില്‍ ഷംസീര്‍ ഇടപെട്ടത്. പിണറായിയുടെ കണ്ണുരട്ടല്‍ ഭയന്നാണോ സ്പീക്കര്‍ സഭയില്‍ പെരുമാറേണ്ടതെന്നും ഷാഫി ചോദിച്ചു.
ബ്രഹ്മപുരം വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെ സഭയിലെ പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെന്നുമായിരുന്നു സ്പീക്കറുടെ അസാധാരണ പരമാര്‍ശം.