ബ്രഹ്മപുരം: സോണ്‍ട കമ്പനിക്ക് കരാര്‍ ലഭിച്ചത് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെ തുടര്‍ന്നെന്ന് ടോണി ചമ്മിണി

ബ്രഹ്മപുരം: സോണ്‍ട കമ്പനിക്ക് കരാര്‍ ലഭിച്ചത് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെ തുടര്‍ന്നെന്ന് ടോണി ചമ്മിണി

കൊച്ചി: ബ്രഹ്മപുരം കരാര്‍ സോണ്‍ട കമ്പനിക്ക് ലഭിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധമാണെന്ന് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി. 2019 ല്‍ നെതര്‍ലാന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി സോണ്‍ട കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫലമായാണ് കമ്പനിക്ക് കരാര്‍ ലഭിച്ചത്.

സോണ്‍ടയുടെ ഡയറക്ടര്‍ ഡെന്നീസ് ഈപ്പനും മുഖ്യമന്ത്രിയും അന്നത്തെ ചീഫ് സെക്രട്ടറിയും ഉള്‍പ്പടെയുള്ളവരുടെ ചിത്രം പുറത്ത് വിട്ടായിരുന്നു ആരോപണം. നിയമാനുസൃതമല്ലാതെയാണ് മൂന്ന് ജില്ലകളില്‍ കരാര്‍ ഉറപ്പിച്ചത്. സോണ്‍ടയുടെ കേരളത്തിലെ ഗോഡ് ഫാദറാണ് മുഖ്യമന്ത്രിയെന്നും ടോണി ചമ്മണി പറഞ്ഞു.

കരാര്‍ കമ്പനിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നും കോടതിയെ സമീപിക്കേണ്ടി വന്നാല്‍ സമീപിക്കാനുമാണ് നീക്കം. തീപിടിത്തത്തിനു പിന്നില്‍ അഴിമതിയാണ് എന്നു വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.