ആറ് ജില്ലകളില്‍ ആശ്വാസ മഴ; ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയില്‍ കൊച്ചിക്ക് ആശങ്ക

ആറ് ജില്ലകളില്‍ ആശ്വാസ മഴ; ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയില്‍ കൊച്ചിക്ക്  ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ആശ്വാസ കുളിരേകി വേനല്‍ മഴ. ഉച്ചയോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ മഴ ലഭിച്ചു. പിന്നീട് എറണാകുളവും കോട്ടയവുമടക്കമുള്ള ജില്ലകളിലും മഴ പെയ്തു. വൈകുന്നേരത്തോടെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഴ കിട്ടിയിട്ടുണ്ട്.

രാത്രി കേരളത്തിലെ ഒമ്പത് ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമിറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം ആദ്യമായി കൊച്ചിയില്‍ പെയ്ത മഴ ജനങ്ങളെ ആശങ്കയിലാക്കി. തീപിടിത്തത്തെ തുടര്‍ന്ന് അന്തരീഷ വായുവില്‍ രാസ മാലിന്യം കലര്‍ന്നതിനാല്‍ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും പെയ്യുന്ന ആദ്യ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.