രണ്ട് കിലോ സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് പേര്‍ പിടിയില്‍

രണ്ട് കിലോ സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച രണ്ട് കിലോയോളം സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീര്‍ എന്നിവരാണ് സ്വര്‍ണക്കടത്തിന് പിടിയിലായത്.

കൂടാതെ ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെര്‍ബീല്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ചു വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച 2585 ഒമാന്‍ റിയാലും 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാത്തതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.