യുഎഇയിലെ മെഡിക്കല്‍ സൗകര്യങ്ങളില്‍ ഒരു ഓണ്‍ലൈന്‍ സേവനമെങ്കിലും വേണമെന്ന നിബന്ധന വരുന്നു

യുഎഇയിലെ മെഡിക്കല്‍ സൗകര്യങ്ങളില്‍ ഒരു ഓണ്‍ലൈന്‍ സേവനമെങ്കിലും വേണമെന്ന നിബന്ധന വരുന്നു

ദുബായ്: യുഎഇയിലെ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളിലും കുറഞ്ഞത് ഒരു ഓണ്‍ലൈന്‍ ആരോഗ്യസേവനമെങ്കിലും നല്‍കണമെന്ന വ്യവസ്ഥ വരുന്നു. ഈ വർഷം അവസാനത്തോടെയാണ് നിയമം പ്രാബല്യത്തിലാവുക. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ നടന്ന വിദൂര കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഡിജിറ്റല്‍ ഹെല്‍ത്ത് ഡിപാർട്മെന്‍റ് സ്ട്രാറ്റജി ആന്‍റ് ഇന്‍വെസ്റ്റ് മെന്‍റ് വിഭാഗം മേധാവി ഷെയ്ഖ ഹസന്‍ അല്‍ മന്‍സൂരിയാണ് ഇക്കാര്യം അറിയിച്ചത്.

രോഗികളെ ചികിത്സിക്കുക, മരുന്നുകള്‍ നിർദ്ദേശിക്കുക, രോഗികളെ നീരീക്ഷിക്കുക,റോബോട്ടിക് സർജറികള്‍ എന്നിവയിലേതെങ്കിലും ഓണ്‍ലൈനായി നല്‍കണമെന്ന വ്യവസ്ഥയാണ് വരിക. ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന്‍റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അവർ വിലയിരുത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.