പുകവലിക്കുന്നതിനിടെ മുണ്ടിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

പുകവലിക്കുന്നതിനിടെ മുണ്ടിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

തൃശൂര്‍: മുണ്ടിന് തീ പിടിച്ച് പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍ ഐനിക്കല്‍ ലൂയിസ് (65) ആണ് മരിച്ചത്. പുകവലിക്കുന്നതിനിടെ, മുണ്ടിലേയ്ക്ക് വീണ് ആളിപടരുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുന്‍വശത്ത് വച്ച് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തില്‍ പെട്ടത്.

ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തില്‍ മുണ്ടില്‍ വീഴുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.