ദുബായ്:റമദാന്‍ സമയത്ത് വെളളിയാഴ്ചകളില്‍ ദുബായിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനമാകാമെന്ന് കെഎച്ച്ഡിഎ. ഇതേകുറിച്ച് അന്തിമ തീരുമാനം സ്കൂളുകള്‍ക്ക് എടുക്കാം. രക്ഷിതാക്കളുമായി ആശയ വിനിമയം നടത്തിയ ശേഷമായിരിക്കണം അന്തിമതീരുമാനമെടുക്കേണ്ടതെന്നും ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി നിർദ്ദേശിക്കുന്നു.

ക്ലാസ് മുറിയിലെത്തിയുളള പഠനമോ ഓണ്‍ലൈന്‍ പഠനമോ തെരഞ്ഞെടുക്കാം. ജീവനക്കാർക്ക് ജോലി സൗകര്യം ഒരുക്കുന്നതിനെ കുറിച്ച് സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കെഎച്ച്ഡിഎ ട്വീറ്റില്‍ വ്യക്തമാക്കി. റമദാനില്‍ വിവിധ എമിറേറ്റുകളിലെ ജോലി സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെളളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സർക്കാർ വകുപ്പുകളില്‍ ജോലി സമയം നിശ്ചയിച്ചിരിക്കുന്നത്. ജോലി സമയം എട്ട് മണിക്കൂറില്‍ നിന്ന് ആറുമണിക്കൂറായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.